ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പദ്ധതി വ്യാപാര സാമ്പത്തിക മേഖലയിൽ കൂടുതൽ നേട്ടം കൈവരിക്കും ; മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ

0
894

ജിദ്ദ: ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പദ്ധതി വ്യാപാര സാമ്പത്തിക മേഖലയിൽ കൂടുതൽ നേട്ടം കൈവരിക്കുമെന്നും
കൈമാറ്റത്തിന് മൂന്നു മുതൽ ആറുവരെ ദിവസം ലാഭിക്കാനാകുമെന്ന് മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ.

ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

സൗദി സമ്പദ്‌വ്യവസ്ഥ ലോകത്ത് പതിനേഴാം സ്ഥാനത്തും ജി 20 രാജ്യങ്ങളിൽ പതിനഞ്ചാം സ്ഥാനത്തും എത്തിയതിന് ശേഷം, ലോകത്തിലെ ഏറ്റവും വലിയ ഏഴ് സമ്പദ്‌വ്യവസ്ഥകളിലൊന്നായി രാജ്യം മാറാനുള്ള തന്റെ ആഗ്രഹം കിരീടാവകാശി പ്രകടിപ്പിച്ചു.

ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ദൽഹിയിൽ സമാപിച്ച ജി. 20 ഉച്ചകോടിയിലാണ് ഇന്ത്യക്കും യൂറോപ്പിനുമിടയിൽ സാമ്പത്തിക ഇടനാഴി രൂപീകരിക്കാൻ തീരുമാനിച്ചത്.