ജിദ്ദ: സഊദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ക്യൂബൻ പ്രധാനമന്ത്രി പെഡ്രോ മാരേറോയുമായി
കൂടിക്കാഴ്ച നടത്തി.
‘ജി 77 + ചൈന’ ഉച്ച കോടിയിൽ പങ്കെടുക്കാൻ സൗദി പ്രതിനിധി സംഘത്തെയും നയിച്ച് ക്യൂബയിലെ ത്തിയപ്പോഴാണ് തലസ്ഥാനമായ ഹവാന യിൽ ഉപപ്രധാനമന്ത്രിയും വിദേശ വ്യാപാര നിക്ഷേപ മന്ത്രിയുമായ റിക്കാർഡോ കാബ്രിസാസിന്റെ സാന്നിധ്യത്തിൽ കൂടി ക്കാഴ്ച നടന്നത്.
സൗഹൃദത്തിന്റെയും സഹകരണ ത്തിന്റെയും ബന്ധങ്ങളും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി, ബഹുമുഖ ഏകോപനം ശക്തിപ്പെടു ത്തുന്നതിനെക്കുറിച്ചും വിദേശകാര്യ മ ന്ത്രിയും ക്യൂബൻ പ്രധാനമന്ത്രിയും ചർച്ച ചെയ്തു.
“വിഷൻ 2030’ന്റെ വെളിച്ചത്തിൽ സാമ്പത്തിക സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും സുസ്ഥിര വികസനം, അഭിവൃദ്ധി, ക്ഷേമം എന്നിവ കൈവരിക്കുന്നതിന് പൊതുതാൽപര്യങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.