റിയാദ്: മരുഭൂമിയിൽ സ്പോൺസറുടെ ദുരിതത്തിൽ കുടുങ്ങിയ പ്രവാസിയെ രക്ഷിക്കാൻ ആവശ്യമായ തുക കണ്ടെത്താൻ സഹായം തേടി സാമൂഹ്യ പ്രവർത്തകൻ. റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ സിദ്ധീഖ് തുവ്വൂർ ആണ് പ്രവാസിയെ കണ്ടെത്തിയ ദുരിത കഥകൾ വിവരിച്ച് നിലവിലെ അവസ്ഥ വെളിപ്പെടുത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൗസ് ഡ്രൈവർ വിസയിൽ കുവൈത്തിലെത്തിച്ച ശേഷം സന്ദർശക വിസയിൽ സഊദിയിലേക്ക് കൊണ്ട് വന്ന യുവാവ് അഞ്ച് മാസമായി മരുഭൂമിയിൽ കുടുങ്ങി കിടക്കുകയായിരുന്നു ഇദ്ദേഹം. വിവരം അറിഞ്ഞ് പോലീസ് സഹായത്തോടെ കിലോമീറ്ററുകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ഇദ്ദേഹത്തെ കണ്ടെത്തിയെങ്കിലും സ്പോൺസറുടെ കടുത്ത നിലപാട് ഇദ്ദേഹത്തെ മോചിപ്പിക്കുകയെന്ന ലക്ഷ്യം ആകെ തകിടം മറിയുകയായിരുന്നു.
റിയാദിൽ നിന്ന് 350 കിലോമീറ്റർ ദൂരമുള്ള സ്ഥലത്ത് പോലീസിനോടൊപ്പം മരുഭൂമിയിൽ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയത് ഉത്തരേന്ത്യക്കാരനായ ഇദ്ദേഹത്തെ മോചിപ്പിക്കാനായി 12,000 സഊദി റിയാൽ (രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം ഇന്ത്യൻ രൂപ) ആയിരുന്നു സ്പോൺസർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
ശേഷം സ്പോൺസറുമായി സംസാരിച്ച് അദ്ദേഹത്തെ കൂടെ വിടാൻ ആവശ്യപ്പെട്ടെങ്കിലും സ്പോൺസർ വിസമ്മതിച്ചതോടെ പോലീസ് സഹായത്തോടെ തൊഴിലാളിയെയും സ്പോൺസറെയും സ്റ്റേഷനിലെത്തിച്ചു. നീണ്ട ചർച്ചക്കൊടുവിൽ 4 മാസത്തെ ശമ്പള കുടിശ്ശിക കഴിച്ച് 7,600 റിയാൽ നൽകിയാൽ വിടാമെന്നായി. സ്പോൺസറോടൊപ്പം തിരിച്ചയച്ചാൽ ജീവൻ അപകടത്തിലാകുമെന്നതിനാൽ ഇന്ന് രാത്രി 10 മണിക്ക് മുമ്പായി ക്യാഷ് എത്തിക്കാമെന്നേൽക്കുകയായിരുന്നു.
ഇത്രയും തുക ഏൽപിച്ചാൽ അദ്ദേഹത്തെയും പാസ്സ്പോർട്ടും കൈമാറാമെന്ന് പോലീസ് സാനിധ്യത്തിൽ സ്പോൺസറുമായി കരാർ എഴുതുകയും ചെയ്ത ശേഷം പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തിൽ ആളെ താമസിപ്പിച്ച് സാമൂഹ്യ പ്രവർത്തക സംഘം റിയാദിലേക്ക് തിരിച്ചു. ടിക്കറ്റുൾപ്പെടെ 8,000 റിയാൽ ആണ് ഇപ്പോൾ ആവശ്യമായിട്ടുള്ളത്. നിയമ നടപടികൾ വൈകുമെന്നതിനാൽ തുക നൽകുകയും പിന്നീട് നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നതാണ് നല്ലതെന്നും സിദ്ധീഖ് തുവ്വൂർ പറയുന്നു. കഴിയുന്നവർ സഹായിക്കണമെന്നും എല്ലാവരും കൈകോർത്താൽ ഇദ്ദേഹത്തെ ഉടൻ നാട്ടിലെത്തിക്കാമായിരുന്നുവെന്നും സിദ്ധീഖ് തുവ്വൂർ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ👇
#മരുഭൂമിയിൽ നിന്ന് മോചിപ്പിക്കാൻ സ്പോൺസർ ആവശ്യപ്പെട്ടത് 12,000 സൗദി റിയാൽ.
ഹൗസ് ഡ്രൈവർ വിസയിൽ കുവൈത്തിലെത്തിച്ച ശേഷം സന്ദർശക വിസയിൽ സൗദിയിലേക്ക് കൊണ്ട് വന്ന് 5 മാസമായി മരുഭൂമിയിൽ കുടുങ്ങിയ ഉത്തരേന്ത്യക്കാരനെ മോചിപ്പിക്കാൻ സ്പോൺസർ നഷ്ടപരിഹാരമായി ചോദിച്ചത് 12,000 സൗദി റിയാൽ (രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം ഇന്ത്യൻ രൂപ).റിയാദിൽ നിന്ന് 350 കിലോമീറ്റർ ദൂരമുള്ള സ്ഥലത്ത് പോലീസിനോടൊപ്പം മരുഭൂമിയിൽ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയത് . ശേഷം സ്പോൺസറുമായി സംസാരിച്ച് ഞങ്ങളോടൊപ്പം അദ്ദേഹത്തെ വിടാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച സ്പോൺസറെയും, തൊഴിലാളിയെയും പോലീസ് ഇടപെട്ട് സ്റ്റേഷനിലെത്തിച്ചു. നീണ്ട ചർച്ചക്കൊടുവിൽ 4 മാസത്തെ ശമ്പള കുടിശ്ശിക കഴിച്ച് 7,600 റിയാൽ നൽകിയാൽ വിടാമെന്നായി. സ്പോൺസറോടൊപ്പം തിരിച്ചയച്ചാൽ ജീവൻ അപകടത്തിലാ കുമെന്നതിനാൽ ഇന്ന് രാത്രി 10 മണിക്ക് മുമ്പായി ക്യാഷ് എത്തിക്കാമെന്നേറ്റു.പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തിൽ ആളെ താമസിപ്പിച്ച് ഞങ്ങൾ റിയാദിലേക്ക് തിരിച്ചു. ക്യാഷ് ഏൽപിച്ചാൽ അദ്ദേഹത്തെയും പാസ്സ്പോർട്ടും കൈമാറാമെന്ന് സ്പോൺസറുമായി കരാർ എഴുതുകയും ചെയ്തു. ടിക്കറ്റുൾപ്പെടെ 8,000 റിയാൽ ആവശ്യമാണ്. നിയമ നടപടികൾ വൈകുമെന്നതിനാൽ തുക നൽകുകയും പിന്നീട് നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നതാണ് നല്ലത്. കഴിയുന്നവർ സഹായിച്ചാൽ ആ സഹോദരനെ എത്രയും വേഗം നാട്ടിലെത്തിക്കാമായിരുന്നു.
പ്രാർത്ഥനയോടെ,
സിദ്ദീഖ് തുവ്വൂർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




