അടുത്ത ലോക കേരള സഭ സഊദിയിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും സഊദി യാത്രയ്ക്ക് അനുമതി തേടി

0
1682

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ലോക കേരള സഭ നടത്തുന്നത്

തിരുവനന്തപുരം: വീണ്ടും ലോക കേരള സഭ നടത്താന്‍ സര്‍ക്കാര്‍. അടുത്തുമാസം സഊദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. അടുത്ത മാസം 19 മുതല്‍ 22 വരെ ലോക പരിപാടി സംഘടിപ്പിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ലോക കേരള സഭ നടത്തുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി സമ്മേളം നേരത്തെ തീരുമാനിച്ചതാണെന്ന് സര്‍ക്കാരിന്റെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനത്തിനിടയാക്കും. അടുത്തമാസം 17 മുതല്‍ 22വരെയുള്ള യാത്രാനുമതിക്കായാണ് മുഖ്യന്ത്രിയടക്കമുള്ളവര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേന്ദ്രം യാത്രാനുമതി നല്‍കുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ലോക കേരള സഭ നടത്തുന്നത്. ഈ വര്‍ഷം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ ലോക കേരള സഭ നടന്നിരുന്നു. ലോക കേരള സഭയുടെ ലണ്ടൻ സമ്മേളനം നടക്കുമ്പോൾ തന്നെ സഊദി അറേബ്യയിലെ മേഖല സമ്മേളനവും പ്രഖ്യാപിച്ചിരുന്നു.

ലോക കേരള സഭയുടെ സമ്മേളനം, യാത്ര, പരസ്യ പ്രചാരണം എന്നീ ചെലവുകൾക്കായി രണ്ട് മാസം മുമ്പ് രണ്ടര കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ലോക കേരള സഭയുടെ കേരളാ സമ്മേളനവും ഉടൻ നടക്കുന്നുണ്ട്.

കേരളത്തിന് ഇതുകൊണ്ടുണ്ടായ നേട്ടമെത്രയെന്ന ചർച്ചകളും ഉയരുന്നുണ്ട്. കേരളത്തിനകത്തും ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ത്യക്ക് പുറത്തും വസിക്കുന്ന ഇന്ത്യൻ പൗരൻമാരായ കേരളീയരുടെ പൊതു വേദിയായി വിഭാവനം ചെയ്തുകൊണ്ടാണ് ലോക കേരളസഭ രൂപവത്കരിച്ചത്. ഇത് വരെ ലോക കേരളസഭാ സമ്മേളനങ്ങൾ നടന്നു. സമ്മേളനത്തിനായി മാത്രം കോടികളാണ് സർക്കാർ പൊടിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക