പാട്ട് പാടുന്നതിനിടെ ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസ്സുകാരിക്ക് പരുക്ക് – വീഡിയോ

0
2440

പാലക്കാട്: പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾ ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ഓൺലൈനിൽ വാങ്ങിയ 650 രൂപ വിലയുള്ള മൈക്കാണ് പൊട്ടിത്തെറിച്ചത്.

കുട്ടി സ്വയം റെക്കോർഡ് ചെയ്ത വീഡിയോയിൽ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം. മൈക്ക് ചാർജിലിട്ടാണ് ഉപയോഗിക്കുന്നതെന്നതും വീഡിയോയിൽ വ്യക്തമാണ്. ചാർജിലിട്ട് ഉപയോഗിച്ച് പാടുന്നതിനിടെ വലിയ ശബ്‌ദത്തോടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

ഫിൻസ ഐറിൻ, പൊട്ടിത്തെറിച്ച മെെക്ക്

അതേസമയം, ചൈന നിർമിതമായ മൈക്കാണ് കുട്ടി ഉപയോഗിച്ചതെന്ന് പിതാവ് പറഞ്ഞു. എന്നാൽ മൈക്കിന്റെ കമ്പനി ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമല്ലാത്തതിനാൽ പരാതി നൽകണോ വേണ്ടയോ എന്ന ആശങ്കയിലാണ് കുടുംബം.

മൈക്ക് മുഖത്തിൽ നിന്നും അൽപം അകലെ പിടിച്ചാണ് കുട്ടി പാടിയിരുന്നത്. അതുകൊണ്ടാണ് വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്. ചുണ്ടിന്റെ ഭാഗത്ത് മാത്രമാണ് പരിക്കേറ്റിരിക്കുന്നത്. മൈക്കിൻറെ കമ്പനി വ്യക്തമല്ലാത്തതിനാൽ പരാതി നൽകാൻ സാധിക്കില്ലെന്നാണ് കുടുംബം പറയുന്നത്. പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുന്ന ദൃശ്യം 👇