റിയാദ്: പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ എണ്ണം ഏഴ് വർഷത്തിനിടെ 315% വർധിച്ചതായി സഊദി നീതിന്യായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നത് പ്രകാരം, 2016 ൽ അഭിഭാഷകർക്ക് അനുവദിച്ചത് 3,844 ലൈസൻസുകളായിരുന്നെങ്കിൽ 2023 ൽ 15,936 ആയെന്ന് സഊദി ഔദ്യോഗീക വാർത്താ ഏജൻസി spa റിപോർട്ട് ചെയ്തു. ഏഴ് വർഷം മുമ്പ് നൽകിയ 102 അക്രഡിറ്റേഷനുകളിൽ 3,844 എണ്ണം വനിതാ അഭിഭാഷകർക്ക് അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു.
അഭിഭാഷകർക്കായുള്ള പ്രഫഷനൽ പെരുമാറ്റ ചട്ടങ്ങൾക്ക് നീതിന്യായ മന്ത്രി വാലിദ് അൽ സമാനിയുടെ അംഗീകാരം ഉൾപ്പെടെ, സമീപ വർഷങ്ങളിൽ രാജ്യത്തെ ജുഡീഷ്യൽ മേഖല ദ്രുതഗതിയിലുള്ള നവീകരണത്തിന് സാക്ഷ്യം വഹിച്ചു. സുതാര്യതയുടെ തത്വങ്ങൾ മെച്ചപ്പെടുത്തുകയും സൗദി നിയമങ്ങളുമായി ബന്ധപ്പെട്ട കൺസൾട്ടൻസി സേവനങ്ങൾ നൽകാൻ വിദേശ നിയമ സ്ഥാപനങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.