വിമാനത്തിന്റെ ടോയ്ലെറ്റില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ദമ്പതികള്‍, ഇരുവരെയും ഇറക്കിവിട്ടു, വീഡിയോ വൈറല്‍

0
12833

വിമാനത്തിന്റെ ശുചിമുറിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ദമ്ബതികളെ വിമാനത്തില്‍നിന്ന് പുറത്താക്കി. യുകെയിലെ ലൂട്ടണില്‍ നിന്ന് ഐബിസയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലായിരുന്നു സംഭവം.

ഇൻഡിപെൻഡന്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശുചിമുറിയില്‍ സെക്സ് ചെയ്യുന്നതായി മനസിലാക്കിയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് വാതില്‍ തുറക്കുകയായിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഒരു വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുകയാണ്.

സെപ്തംബര്‍ എട്ടിന് നടന്ന സംഭവത്തിന്റെ 37 സെക്കൻഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് ട്വിറ്ററില്‍ വൈറലായത്. ഇതിനോടകം അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോയില്‍ കാണുന്നത് പോലെ, ഫ്ലൈറ്റ് അറ്റൻഡന്റ് ടോയ്‌ലറ്റിന് മുന്നില്‍ കാത്തിരുന്നു, മുന്നറിയിപ്പില്ലാതെ വാതില്‍ തുറക്കുന്നു. പിന്നീടുള്ള കാഴ്ച കണ്ട് അറ്റൻഡന്റും സഹയാത്രികരും ഞെട്ടിത്തരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, ഈസിജെറ്റിന്റെ വക്താവ് സംഭവം സ്ഥിരീകരിച്ചതായും ദി ഇൻഡിപെൻഡന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സെപ്തംബര്‍ എട്ടിന് ലൂട്ടണില്‍ നിന്ന് ഐബിസയിലേക്കുള്ള ഈ വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരുടെ മോശം പെരുമാറ്റം കാരണം അവിടെ എത്തിയപ്പോള്‍ പൊലീസില്‍ പരാതി
നല്‍കിയെന്നാണ് ഈസിജെറ്റ് സ്ഥിരീകരിക്കുന്നത്. അതേസമയം, ദമ്പതികള്‍ക്കെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച്‌ വിവരമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വിമാന യാത്രക്കിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതിയുമായി അടുത്തിടെ യുവതി രംഗത്തെത്തിരുന്നു. ശനിയാഴ്ച മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള രാത്രി യാത്രയിലാണ് താൻ അതിക്രമത്തിനിരയായതെന്ന് യുവതി പൊലീസില്‍ പരാതിപ്പെട്ടു. ക്യാബിൻ ലൈറ്റുകള്‍ ഡിം ചെയ്തപ്പോള്‍ പുരുഷ യാത്രക്കാരൻ ബോധപൂര്‍വം ശരീരത്തില്‍ സ്പര്‍ശിച്ച്‌ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഇവര്‍ പറഞ്ഞു.

പരാതിയെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാളെ ഗുവാഹത്തി പൊലീസിന് കൈമാറിയതായും എയര്‍ലൈൻ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിമാനയാത്രക്കിടെ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അഞ്ചാമത്തെ സംഭവമാണിത്. വിമാനത്തിന്റെ ടോയ്ലെറ്റില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതോടെ ഇരുവരെയും കൂക്കി ഇറക്കിവിടുന്ന വൈറൽ വീഡിയോ👇

https://twitter.com/funfactsrandom/status/1701223512638193965?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1701223512638193965%7Ctwgr%5Ef54dc647767a42eed95f9790b7ee1c1876212dab%7Ctwcon%5Es1_c10&ref_url=https%3A%2F%2Fksdlivenews.com%2F14%2F09%2F2023%2F94688%2F