സഊദിയിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
7677

ദമാം: സഊദിയിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എരിമയൂർ വയ്യംകുന്ന് മരക്കാവ് സ്വദേശി അബ്ദുൽ ഹസീബ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. മൂന്ന് മാസം മുമ്പാണ് ജുബൈലിലെ സ്വകാര്യ കോൺട്രാക്റ്റിംഗ് കമ്പനിയിൽ ജോലിക്കെത്തിയത്.

കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ ആണ് മൃതദേഹം കാണപ്പെട്ടത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ജുബൈലിലെ സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ ജോലിക്കായി എത്തിയത്. വയ്യംകുന്ന് മരക്കാവ് അഹമ്മദ് കബീർ – ഖദീജ ദമ്പതികളുടെ മകനാണ്.