സഊദിയിൽ ദന്തമേഖലയിൽ സ്വദേശി വൽക്കരണം 35 ശതമാനമാക്കി

0
1152

ഡെന്റൽ മെഡിസിൻ പ്രൊഫഷൻ (ദന്ത ഡോക്ടർമാർ) മേഖലയിലാണ് 35 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്.

സൗദിയിൽ വ്യത്യസ്ത പ്രവിശ്യകളിൽ സൗദി യുവതീയുവാക്കൾക്ക് കൂടുതൽ ഉത്തേജകവും ഉൽപാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാനുള്ള രണ്ടു മന്ത്രാലയങ്ങളുടെയും ശ്രമത്തിന്റെ ഭാഗമായാണ് ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദിവൽക്കരണം ഉയർത്തുന്നത്. അടുത്ത വർഷം 2024 മാർച്ച് 10 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും.

തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്ന പുതിയ തീരുമാനം നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കും വിപണിയിൽ ഡെന്റൽ പ്രൊഫഷൻ വിഹിതത്തിനും അനുസൃതമായി പുതിയ തീരുമാനം നടപ്പാക്കുന്നതിന് ആരോഗ്യ മന്ത്രാലയം മേൽനോട്ടം വഹിക്കും.