ക്രെയിൻ പൊട്ടി വീണ് അപകടം; മലയാളി അന്തരിച്ചു

0
1578

അബുദാബി: മലയാളി യുവാവ്
അബുദാബിയിൽ അന്തരിച്ചു.
കൊല്ലം എടനാട് മീനാട് ഷിനാസ് മൻസിലിൽ സജീവ് അലിയാർ കുഞ്ഞ് (42)ആണ് മരിച്ചത്. സെവൻ ഡെയ്സ് മാൻപവർ സപ്ലെ കമ്പനിയിൽ ഡ്രൈവറായിരുന്നു.

ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്കു ക്രെയിൻ പൊട്ടി വീണാണ് അപകടം എന്നാണ് സൂചന. അലിയാർ കുഞ്ഞു മുഹമ്മദിന്റെയും അമീദയുടെയും മകനാണ്. ഭാര്യ: ഷീബ സജീവ്. കബറടക്കം പിന്നീട് നാട്ടിൽ.