റിയാദ്: മലപ്പുറം പാണ്ടിക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി. പാണ്ടിക്കാട് പുഴക്കല്‍ സമീല്‍ (38) ആണ് ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായത്. മുഹമ്മദ് സലീം (പിതാവ്), സുബൈദ (മാതാവ്), സുബൈദ (ഭാര്യ).
മുഹമ്മദ് ഷീറാസ്, സുഹൈല്‍ മുഹമ്മദ്, ഷയാന്‍ ഷാസ് (മക്കള്‍). മൃതദേഹവുമായി ബന്ധപ്പെട്ട നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മുനവര്‍, അല്‍താഫ് എന്നിവര്‍ രംഗത്തുണ്ട്.




