കോഴിക്കോട്: എസ് എസ് എഫ് സംവിധാന്‍ യാത്രയുടെ സമാപന സമ്മേളനത്തിന് ബെംഗളൂരുവിലെത്തുന്ന കാന്തപുരം അബൂബക്കര്‍ അഹ്മദ് മുസ്‌ലിയാരെ സര്‍ക്കാര്‍ അതിഥിയായി കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഞായറാഴ്ച രാവിലെ എട്ടിന് രാവിലെ ബെംഗളുരുവിലെത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ തിങ്കളാഴ്ച വൈകുന്നേരം ആറിനാണ് തിരിക്കുക. രണ്ട് ദിവസവും സര്‍ക്കാര്‍ അതിഥിയായാണ് കര്‍ണാടകയില്‍ ഉണ്ടാകുക.
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, സര്‍ക്കാര്‍ വാഹനങ്ങള്‍, സര്‍ക്കാര്‍ സെക്യൂരിറ്റി ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കാന്തപുരത്തിന് ഏര്‍പ്പെടുത്തും. കഴിഞ്ഞ മാസം 13 ന് കാശ്മീരില്‍ നിന്ന് തുടങ്ങിയ യാത്ര ഞായറാഴ്ച ബെംഗളൂരു സിറ്റിയിലെ പാലസ് ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥി സമ്മേളനത്തോടെയാണ് സമാപിക്കുന്നത്.