സഊദിയിൽ വാഹനാപകട മരണനിരക്ക് ഗണ്യമായി കുറഞ്ഞു; ലക്ഷ്യത്തിലേക്ക് എത്താൻ ഇനി കുറഞ്ഞ ദൂരം മാത്രം

0
1386

റിയാദ്: സഊദിയില്‍ അവാഹനാപകട മരണനിരക്ക് ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വാഹനാപകട മരണ നിരക്ക് 35 ശതമാനം തോതില്‍ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2016 ല്‍ രാജ്യത്ത് വാഹനാപകടങ്ങളില്‍ 9,311 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നുവെങ്കിൽ 2021 ല്‍ വാഹനാപകടങ്ങളില്‍ 6,651 പേരാണ് മരണപ്പെട്ടത്.

വാഹന അപകടങ്ങൾ കുറക്കാനും അപകട മരണങ്ങൾ ഒഴിവാക്കാനും ശക്തമായ നടപടികൾ ആണ് രാജ്യം കൈകൊള്ളുന്നത്. രാജ്യത്തെ പ്രധാന റോഡുകളും ഹൈവേകളും മെച്ചപ്പെടുത്തിയും  റോഡുകളില്‍ ശക്തമായ സുരക്ഷാ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതും ഗുരുതരമായ വാഹനാപകടങ്ങള്‍ ഗണ്യമായി കുറക്കാന്‍ സഹായിച്ചിട്ടുണ്ട്. ഗതാഗത സുരക്ഷക്കുള്ള മന്ത്രിതല സമിതിയും പ്രവിശ്യാ ഗവര്‍ണറേറ്റുകളിലെ ഗതാഗത സുരക്ഷാ സമിതികളും സംയുക്തമായി ഇതിനായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

നൂതന സാങ്കേതികവിദ്യകൾ ഏർപ്പെടുത്തിയതും ശക്തമായ കാംപയിനുകളും അപകടമരണങ്ങൾ കുറക്കാൻ സഹായിച്ചിട്ടുണ്ട്. കൂടാതെ, അഞ്ചു പ്രധാന പ്രവിശ്യകളില്‍ എയര്‍ ആംബുലന്‍സ് സേവനം നടപ്പാക്കുകയും അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ആരോഗ്യ ശേഷി ഉയര്‍ത്തുകയും ഇത്തരം പരിക്കുകള്‍ക്ക് പ്രത്യേക മെഡിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതും അപകട മരണം കുറക്കാൻ സഹായിച്ചിട്ടുണ്ട്.

2030 ഓടെ വാഹനാപകടങ്ങളിലെ മരണ നിരക്ക് 50 ശതമാനം തോതില്‍ കുറക്കുകയെന്ന ലോക ലക്ഷ്യം കൈവരിക്കാന്‍ ഇപ്പോഴത്തെ അപകട മരണ നിരക്ക് കുറഞ്ഞത് സഊദിയെ സഹായിക്കും.
ഈ ലക്ഷ്യത്തോടെ