കീവ്: യുക്രെയിൻ കനത്ത വ്യോമാക്രമണം അഴിച്ചുവിട്ട് റഷ്യ. കിഴക്കൻ യുക്രെയിനിലെ പ്രധാന നഗരത്തിലെ ചന്തയിലുണ്ടായ മിസൈൽ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നതായാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.
യുക്രെയിനെതിരെ പ്രതിരോധമൊരുക്കാനായി പുറപ്പെട്ട 49 റഷ്യൻ എലൈറ്റ് സൈനികർ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയാണ് ആക്രമണം എന്നാണ് റിപ്പോർട്ട്. കോസ്റ്റിയാന്റിനിവ്ക നഗരത്തിൽ റഷ്യയുടെ എസ്-300 മിസൈലാണ് പതിച്ചത് എന്നാണ് വിവരം. സംഭവസ്ഥലത്ത് മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ അറിയിക്കുന്നു. നിരവധി വാഹനങ്ങളും ചന്തയിലെ ടെന്റുകളും അടക്കം തകർന്നു.
റഷ്യന്‍ എസ്300 മിസൈലാണ് മാര്‍ക്കറ്റില്‍ പതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.ആക്രമണത്തെക്കുറിച്ച് ഉക്രെയ്‌നിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചു. അതിനിടെ, യുക്രെയ്‌നെ റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് പുതുതായി ചുമതലയേറ്റ പ്രതിരോധ മന്ത്രി റസ്റ്റം ഉമറോവ് പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ റഷ്യൻ തിന്മയ്ക്കെതിരെ കനത്ത നടപടി വേണമെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി ആവശ്യപ്പെട്ടു.അതേസമയം യുക്രെയിനിൽ കഴിഞ്ഞ വർഷം തങ്ങൾ പിടിച്ചെടുത്ത ലുഹാൻസ്ക്, ഡൊണെസ്ക്, സെപൊറീഷ്യ, ഖേഴ്സൺ മേഖലകളിൽ റഷ്യ പ്രാദേശിക തിരഞ്ഞെടുപ്പ് ആരംഭിച്ചിരുന്നു. യുക്രെയിന്റെ അഞ്ചിലൊന്ന് ഭാഗം വരുന്നതാണ് ഈ പ്രദേശങ്ങൾ. സെപ്തംബർ 10ന് തിരഞ്ഞെടുപ്പ് അവസാനിക്കും. സംഭവത്തിന്റെ ഞെട്ടിക്കുന്ന ലൈവ് വീഡിയോ👇