ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം; വാഗമണില്‍, 3500 അടി ഉയരത്തില്‍ നിൽക്കുന്ന പാലം ബുധനാഴ്ച വിനോദസഞ്ചാരികള്‍ക്കായി തുറക്കും

0
819

ഇടുക്കിയിലെ വാഗമണ്‍ കോലാഹലമേട്ടില്‍ എത്തിയാല്‍ ഇനി ഉയരത്തിൽ നിൽക്കാം. സാഹസികതയുടെ പര്യായമാകാന്‍ പോകുന്ന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം ഇവിടെ ബുധനാഴ്ച വിനോദസഞ്ചാരികള്‍ക്കായി തുറക്കും.

ഡി.ടി.പി.സി. നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ച ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. 40 മീറ്ററാണ് പാലത്തിന്റെ നീളം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് അവസരം ഒരുങ്ങുന്നത്.