സ്‌പോൺസറുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഫിലിപ്പിനോ വേലക്കാരിയെ ഇന്ത്യക്കാരനായ യുവാവ് അതിനിഷ്ഠൂരമായി കഴുത്തറത്തു കൊലപ്പെടുത്തിയത്
കുവൈത്ത് സിറ്റി: ഫിലിപ്പിനോ വേലക്കാരിയെ ഇന്ത്യക്കാരൻ കഴുത്തറുത്തുകൊന്ന് ജീവനൊടുക്കി. കുവൈത്തിലെ അൽഉമരിയ ഏരിയയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
സ്‌പോൺസറുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഫിലിപ്പിനോ വേലക്കാരിയെ ഇന്ത്യക്കാരനായ യുവാവ് അതിനിഷ്ഠൂരമായി കഴുത്തറത്തു കൊലപ്പെടുത്തിയത്. വസ്ത്രത്തിൽ ഒളിപ്പിച്ച കത്തി പുറത്തെടുത്ത് യുവാവ് വേലക്കാരിയെ അപ്രതീക്ഷിതമായി തുരുതുരാ കുത്തുകയും കഴുത്തറുക്കുകയുമായിരുന്നു.
കൃത്യത്തിനു ശേഷം കഴുത്തിലെ ഞരമ്പ് സ്വയം മുറിച്ച് പ്രതി ജീവനൊടുക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോറൻസിക് പരിശോധനക്കായി യുവതിയുടെ മൃതദേഹം സുരക്ഷാ വകുപ്പുകൾ ആശുപത്രിയിലേക്ക് നീക്കി.




