റിയാദ്: ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സഊദി അറേബ്യയിലെത്തിയതിന് ശേഷം ചെയ്യാന്‍ സാധിക്കില്ലെന്നും പുതിയ തൊഴില്‍ കരാറുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും ഗാര്‍ഹിക തൊഴില്‍ സേവനങ്ങള്‍ക്കായുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തൊഴിലാളിയുടെ തൊഴില്‍, പൗരത്വം, പ്രായം, പ്രതിമാസ വേതനം, കരാറിന്റെ വില, ഇന്‍ഷുറന്‍സ് തുക എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഇന്‍ഷുറന്‍സ് ചെലവ് വ്യത്യാസപ്പെടും. ഗാര്‍ഹിക തൊഴില്‍ കരാറുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് സേവനം നിര്‍ബന്ധമല്ല. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം ആരംഭിച്ചതാണ്. നിലവില്‍ മുസാനിദ് പ്ലാറ്റ് ഫോം വഴി തൊഴില്‍ കരാര്‍ ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സിന് അനുമതി നല്‍കുക വഴി ഗാര്‍ഹിക തൊഴില്‍ കരാറുകള്‍ സ്വമേധയാ ഇന്‍ഷൂര്‍ ചെയ്യാന്‍ കഴിയും.
തൊഴിലാളി സഊദിയിലെത്തിയ ശേഷം ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കാന്‍ സാധിക്കും. അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഗാര്‍ഹിക തൊഴിലാളി തൊഴില്‍ ആരംഭിച്ച് ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഇന്‍ഷുര്‍ വഴി ലക്ഷ്യമിടുന്നതെന്ന് മുസാനിദ് സൂചിപ്പിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക