മദീനയിൽ അതിശക്തമായ മഴയും മിന്നലും കാറ്റും; കനത്ത മലവെള്ളപ്പാച്ചിൽ, റെഡ് അലേർട്ട് പ്രഖ്യാപിച്ചു – വീഡിയോ

0
3505

മദീന: മദീനയിൽ അതിശക്തമായ മഴയും കാറ്റും മിന്നലും. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് മഴ ആരംഭിച്ചത്. രാത്രി 9 മണിവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് മേഖലയിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിരുന്നു.

മഴ ശക്തമായതോടെ വെള്ളത്തിൻ്റെ കുത്തൊഴുക്കാണ് പല സ്ഥലങ്ങളിലും. പല സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലേക്കും പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മദീന കൂടാതെ മക്ക. ജിസാൻ, അൽ ബഹ തുടങ്ങിയ പ്രദേശങ്ങളിലും രാത്രി മണിവരെ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മദീന ഉൾപ്പെടെ ചില പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്യുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. മഴയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

https://twitter.com/_tyoof_/status/1697994569491665323?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1697994569491665323%7Ctwgr%5E5443ee08cc7917948b65432771b11622189b867d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalamnewsdesk.com%2F2023%2F09%2F02%2F28848%2F