കുവൈത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഗൃഹനാഥ മരിച്ചു. ഇരവിനല്ലൂർ വാളംപറമ്പിൽതാഴെ അന്നമ്മയുടെ മകൾ വി.സുശീല ദാമോദരൻ ആണ് മരിച്ചത്. അൻപത്തി രണ്ട് വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മരണം സംഭവിച്ചത്.
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായിരുന്ന ഇവർ റോഡു മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. മക്കൾ: രഘുനാഥ്, രേഖ. മരുമക്കൾ: ബിന്ധ്യ ബാലൻ, ബേബി എം.ജേക്കബ്. സംസ്കാരം പിന്നീട്.




