ദമാം: പർദ്ദയിട്ട് മാളിൽ കയറി കറങ്ങിയ പ്രവാസി ഒടുവിൽ പോലീസ് പിടിയിലായി. കിഴക്കൻ സഊദിയിലെ അൽ ഖോബാറിലാണ് പർദ്ദയിട്ട് ഷോപ്പിംഗ് മാളിൽ കയറിയ വിദേശിയെ ഈസ്റ്റേൺ പ്രൊവിൻസ് പോലീസ് അറസ്റ്റ് ചെയ്തത്. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായത്.
ഇയാൾ പർദ്ദയിൽട്ട് ഷോപ്പിംഗ് മാളിലൂടെ നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. സ്ത്രീകൾ ധരിക്കുന്ന അബായ ധരിച്ച് മറ്റൊരു യുവാവിനൊപ്പം ഇയാൾ ഷോപ്പിംഗ് മാളിൽ നടക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. തുടർന്ന് ഇയാളെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി ഷോപ്പിംഗ് മാളിലൂടെ നടക്കുന്ന വീഡിയോ താഴെ കാണാം.




