റിയാദ്: സഊദി അറേബ്യയിലെ റോഡുകളിലൂടെ അലക്ഷ്യമായി നടക്കുന്നവരെയും നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നവരെയും കാത്തിരിക്കുന്നത് പിഴ. സീബ്ര ലൈനുകൾ ഇല്ലാത്ത, തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കുന്നവർക്ക് ആയിരം റിയാൽ വരെയാണ് പിഴ ചുമത്തുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കുന്നവരുടെ ഇഖാമ(താമസരേഖ)വാങ്ങി ഫോട്ടോ എടുത്താണ് പിഴ ചുമത്തുന്നത്. പിഴ പിന്നീട് അബ്ഷിറിൽ അപ്‌ഡേറ്റ് ചെയ്യും. ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കുന്നവരുടെ പേരിൽ പിഴ ചുമത്തുമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൽനട യാത്രക്കാരിൽനിന്ന് പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ തന്നെ ഇത്തരത്തിൽ പിഴ ഈടാക്കുന്നുണ്ട്.
സഊദിയിൽ അനുവാദമില്ലാത്ത സ്ഥലങ്ങളിൽ കൂടി റോഡ് മുറിച്ചു കടന്ന മലയാളിക്ക് നേരത്തെ പിഴ ചുമത്തിയ വാർത്ത മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. റോഡ് ക്രോസിംഗിനായി നിശ്ചയിക്കപ്പെട്ട ഭാഗത്ത് കൂടെയല്ലാതെ റോഡ് മുറിച്ച് കടന്ന മലയാളിക്കാണ് സഊദി ട്രാഫിക് വിഭാഗം പിഴ ചുമത്തിയത്. അതി വേഗ പാതയിൽ നിർദ്ദിഷ്ട ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിന് 1100 റിയാൽ (22000 രൂപ) ആണ് മലയാളിക്ക് മുറൂർ പിഴ ചുമത്തിയത്.
നിർദ്ദിഷ്ട ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ചു നടക്കുന്നത് നിയമ ലംഘനമാണ്. അതിവേഗ പാതയിൽ പെഡസ്റ്റ്രിയൻ ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നാൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെയാണ് പിഴ ചുമത്തുക. എന്നാൽ, മറ്റു സ്ഥലങ്ങളിൽ നിർദ്ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് ക്രോസ് ചെയ്‌താൽ 100 റിയാൽ മുതൽ 150 റിയാൽ വരെയും പിഴ ചുമത്തും.
സുരക്ഷ മുൻ നിർത്തിയാണ് റോഡുകളിൽ കൂടിയുള്ള മുറിച്ചു കടക്കലിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ പ്രത്യേകം മാർക്ക് ചെയ്ത ഭാഗത്ത് കൂടെ റോഡ് മുറിച്ചു കടക്കാം. ഇത്തരം ഭാഗത്ത് കാൽനട യാത്രക്കാർക്ക് കടക്കാൻ വാഹനം നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് ആയിരിക്കും പിഴ ഈടാക്കുക. റോഡ് ക്രോസിംഗ് നിയമം ലഘിച്ചാൽ പിഴകൾ ചുമത്തപ്പെടുമെന്നതിനാൽ റോഡ് മുറിച്ച് കടക്കുന്ന പ്രവാസികൾ അതിനായി നിശ്ചയിച്ച പാതകളിലൂടെ മാത്രം ക്രോസ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മേൽ സംഭവം ഓർമ്മിപ്പിക്കുന്നു.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക