ദുബൈ: അപകടരമായി ബൈക്കോടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. ഇന്ന് രാവിലെയാണ് നഗരത്തിലൂടെ അതിവേഗത്തിൽ ബൈക്കോടിച്ച യുവാവ് പരിഭ്രാന്തി പരത്തിയത്.
ദൃശ്യങ്ങൾ ദുബൈ പൊലീസ് തന്നെ ട്വീറ്റ് ചെയ്തു. മറ്റൊരു സംഭവത്തിൽ അപകടകരമായി കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്ത പൊലീസ്, അൻപതിനായിരം ദിർഹം പിഴ ചുമത്തി. ലൈസൻസില്‍ 23 ബ്ലാക്ക് പോയിന്റുകൾ ചുമത്തി. 11 ലക്ഷത്തിലധികം രൂപ വരുന്നതാണ് പിഴത്തുക.