സുരക്ഷാ സൈനികനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

0
1140

ദമാം: സുരക്ഷാ സൈനികനെ വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റൊരു സുരക്ഷാ ഭടനെ വെടിവെച്ച് പരിക്കേല്‍പിക്കുകയും ചെയ്ത പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രഹസ്യമായി പാര്‍പ്പിച്ച് അവിഹിത ബന്ധത്തിലേര്‍പ്പെട്ട സൗദി യുവാവ് അബ്ദുല്ല ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍മത്‌റൂദ് ആണ് ഈ കേസില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നിറയൊഴിച്ചത്.

വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ സുലൈമാന്‍ ബിന്‍ ഇബ്രാഹിം ബിന്‍ അഹ്‌മദ് അല്‍സുമൈരി വീരമൃത്യുവരിക്കുകയും മറ്റൊരു പോലീസുകാരന് പരിക്കേല്‍ക്കുകയുമായിരുന്നു. പ്രതിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.