സഊദിയിൽ വാൻ ട്രയ്ലറുമായി കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

0
2994

റിയാദ്: സഊദിയിൽ മലയാളി യുവാവ് വാഹനപകടത്തിൽ മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി (40) ആണ് മരിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ മറ്റ് നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്.

റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽ റയ്നിൽ വെച്ച് വാൻ ട്രയ്ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അലിക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

അപകടത്തിൽ പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എല്ലാവരും അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ്. റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെ.എം.സി.സി ഭാരവാഹി ശൗക്കത്ത് എന്നിവർ സഹായ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.