സമൂഹമാധ്യമം വഴി ലഹരി മരുന്ന് വിൽപനയ്ക്കായി വെച്ചു; സ്വദേശിയ്ക്ക് 13 വർഷം തടവും 50,000 റിയാൽ പിഴയും

0
1093

റിയാദ്: വിൽപനയ്ക്കായി ലഹരി മരുന്ന് കൈവശം വെച്ചതിന് സഊദി പൗരന് 13 വർഷം തടവും 50,000 റിയാൽ പിഴയും ശിക്ഷ വിധിച്ചു. തടവുശിക്ഷയുടെ സമാനമായ കാലയളവിലേക്കുള്ള പ്രതിയുടെ യാത്രാ വിലക്കും കുറ്റകൃത്യത്തിന് ഉപയോഗിച്ച സെൽഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള നാർക്കോട്ടിക് വിഭാഗം ലഹരി മരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കൈവശം വച്ചതിന്റെ പേരിൽ പൗരനുമായി ബന്ധപ്പെട്ട അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ഉറവിടം അറിയിച്ചു.

പ്രതി വീട്ടിനുള്ളിൽ ലഹരി മരുന്നും സൈക്കോട്രോപിക് വസ്തുക്കളും ഒളിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. വീട്ടിൽ നടത്തിയ പരിശോധനയിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ 25 ഗുളികകളും 40 ഗ്രാമിൽ കൂടുതൽ കഞ്ചാവും കണ്ടെത്തി. സമൂഹ മാധ്യമം വഴിയാണ് ഇയാൾ കച്ചവടം നടത്തിയതെന്ന് കണ്ടെത്തി.
ആളെ അറസ്റ്റ് ചെയ്യുകയും യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുകയും കുറ്റാരോപണങ്ങളുടെ തെളിവുകൾ ഹാജരാക്കുകയും തുടർന്ന് അയാൾക്കെതിരെ വിധി പുറപ്പെടുവിക്കുകയും ചെയ്തു.