സലാല: സലാലയ്ക്ക് സമീപം മിര്‍ബാത്ത് വിലായത്തില്‍ പഴയ വീടിന്റെ ചുമരിടിഞ്ഞ് പ്രവാസി തൊഴിലാളി മരിച്ചു. ജബല്‍ അശൂര്‍ പ്രദേശത്താണ് അപകടം റിപ്പോര്‍ട്ട് ചെയതതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
രക്ഷാപ്രവര്‍ത്തകരെത്തി ചുമരിന്റെ ഭാഗം നീക്കം ചെയ്ത് അടിയില്‍ കുടുങ്ങിയയാളെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.




