മക്ക: കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി മക്കയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ. ശക്തമായ കാറ്റും മിന്നലും അകമ്പടിയായുണ്ട്. വിശുദ്ധ ഹറമിൽ മഴ നനഞ്ഞ് കൊണ്ടാണ് വിശ്വാസികൾ ത്വവാഫ് കർമ്മം ചെയ്യുന്നത്. കാറ്റും മഴയും ശക്തമാതോടെ വാഹനങ്ങളോടിക്കുന്നർക്കും പ്രയാസം നേരിടുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
വിശുദ്ധ ഹറമിലും പരിസരങ്ങളിലും മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ നിരവധി പേർ പങ്കുവെച്ചു. ഏതാനും ദിവസങ്ങളായി സൗദിയിൽ കനത്ത ചൂടിന് ഇടയിലും ഇടക്ക് മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസവും മക്കയിൽ മഴ പെയ്തിരുന്നു. മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്നലെയും മക്കയിൽ മഴ പെയ്തിരുന്നു. മക്കക്ക് പുറമെ അൽ ദർബ് ഉൾപ്പെടെ പല സ്ഥലങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. ശക്തമായ ചൂട് തുടരുന്നതിനിടെ ഇന്ന് മക്കയിലുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.