വിമാനത്താവളത്തിൻ്റെ പേരിൽ വ്യാജ അക്കൗണ്ട്; വഞ്ചിതരാകരുതെന്ന് യാത്രക്കാർക്ക് സഊദി അധികൃതരുടെ മുന്നറിയിപ്പ്‌

0
1482

ദമാം: സഊദിയിലെ വിമാനത്താവളത്തിൻ്റെ പേരിൽ വ്യാജ അകൗണ്ട്. സോഷ്യൽ മീഡിയ അകൗണ്ടുകൾ ആണ് പുറത്തിക്കിയിരിക്കുന്നത്. ഇതിൽ യാത്രക്കാർ വഞ്ചിതരാകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നായ കിഴക്കൻ സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പേരിലാണ് പുതിയ വ്യാജ അകൗണ്ട് പ്രവർത്തിക്കുന്നത്.

“കസ്റ്റമർ കെയർ അറ്റ് കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട്” എന്ന പേരിലാണ് വ്യാജ അക്കൌണ്ട്. ഈ അകൗണ്ടുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ലെന്ന് ദമാം എയർപോർട്ട് കമ്പനിയായ “ഡാകോ” (DACO) മുന്നറിയിപ്പ് നൽകി.

ദമാം എയർപോർട്ട് കമ്പനിയുടെ ഡിസൈനുകളിൽ കൃത്രിമം കാണിച്ചാണ് വ്യാജ അകൗണ്ട് രൂപപ്പെടുത്തിയിട്ടുളളത്. വ്യാജ അക്കൌണ്ടിലൂടെ പുറത്ത് വിടുന്ന വാർത്തകളിലും പരസ്യങ്ങളിലും വഞ്ചിതരാകരുതെന്നും, ഇത് വഴി് ഇടപാടുകൾ നടത്തരുതെന്നും ദമാം എയർപോർട്ട് കമ്പനി അറിയിച്ചു. ഔദ്യോഗിക അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ലാതെ പ്രവർത്തിക്കുന്ന ഈ വ്യാജ അക്കൌണ്ടിനെതിരെ നടപടി സ്വീകരിച്ചു വരികയാണെന്നും അധികൃതർ വിശദീകരിച്ചു.