ഡോളറിനെതിരെ രൂപക്ക് നേരിയ ഉണർവ്വ്; പക്ഷെ, ഉയർന്ന വിനിമയ നിരക്ക് ഉപയോഗപ്പെടുത്തി പ്രവാസികൾ

0
2548

റിയാദ്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്നതു വർധിച്ചു. പണം അയയ്ക്കുന്നതിൽ 10 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപ ദിർഹവുമായുള്ള വിനിമയത്തിൽ 22.65 വരെ എത്തിയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇപ്പോൾ 22.63 ആണ് വിനിമയ നിരക്ക്. മൂല്യമിടിഞ്ഞതോടെ പാക്കിസ്ഥാനിലേക്കും ഫിലിപ്പീൻസിലേക്കും പണമയയ്ക്കുന്നവരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. ഡോളറുമായുള്ള വിനിമയത്തിൽ 1.2 ശതമാനത്തിന്റെ ഇടിവാണ് രൂപയ്ക്കുണ്ടായത്. തുടർച്ചയായി 5 മാസത്തെ കണക്ക് പരിശോധിച്ചാൽ ഏറ്റവും വലിയ ഇടിവാണ് ഓഗസ്റ്റിലേത്.

ചരിത്രത്തിലാദ്യമായി ഒരു ഡോളറിന്റെ വില 83 രൂപ കടന്നു. വരും ആഴ്ചകളിലും വിലയിടിവ് പ്രതീക്ഷിക്കുന്നുണ്ട്. മാസത്തിന്റെ പകുതിയിൽ വിലയിടിവുണ്ടായതിനാൽ ഇതിന്റെ നേട്ടം എല്ലാ പ്രവാസികൾക്കും ലഭിച്ചില്ല. ചിലർ പഴ്സനൽ ലോണുകളും മറ്റും ബാങ്കിൽ നിന്നു തരപ്പെടുത്തി നാട്ടിലേക്ക് അയച്ചു. കടം വാങ്ങി പണം അയച്ചവരും ഉണ്ട്.

ഇന്ത്യന്‍ രൂപ റിയാലുമായുള്ള വിനിമയത്തില്‍ 21.8 കടന്നിട്ടുണ്ട്. പല എക്‌സ്‌ചേഞ്ചുകളും പല നിരക്കാണ് നല്‍കുന്നത്. ദിര്‍ഹവുമായി വിനിമയം 22.65 വരെ എത്തിയിരുന്നു. ഇപ്പോള്‍ 22.58 ആണ് വിനിമയ നിരക്ക്. മൂല്യമിടിഞ്ഞതോടെ പാക്കിസ്ഥാനിലേക്കും ഫിലിപ്പീന്‍സിലേക്കും പണമയക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. ഡോളറുമായുള്ള വിനിമയത്തില്‍ 1.2 ശതമാനത്തിന്റെ ഇടിവാണ് രൂപക്കുണ്ടായത്.

ഗൾഫ് രാജ്യങ്ങളിലെ ഇന്നത്തെ വിനിമയ നിരക്ക് (Online):

കുവൈത്ത് ദിനാർ: 269.96 INR

ഖത്തർ റിയാൽ: 22.83 INR

ബഹ്റൈൻ ദിനാർ: 220.48 INR

സൗദി റിയാൽ: 22.16 INR

യു.എ.ഇ ദിർഹം: 22.63 INR

ഒമാൻ റിയാൽ: 215.88 INR

സഊദിയിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്:

SAIB Flexx: 21.935

FRIENi PAY: 21.930

Bin Yalla: 21.90

Fawri: 21.89

Alinma Pay: 21.88

Enjaz: 21.84

ANB Telemoney: 21.82

UR Pay: 21.81

SABB: 21.78

Western Union: 21.78

STC Pay: 21.75

NCB Quick Pay: 21.707

Tahweel Al Rajhi: 21.707

Mobily Pay: 21.70

Riyadh Bank: 21.66

Al Amoudi Jeddah: 21.609

നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.

മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക