നോണ്‍ സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

0
3549

ദോഹ: നോണ്‍ സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഒക്ടോബര്‍ 29നാണ് സര്‍വീസ് ആരംഭിക്കുക. ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് സർവീസ്.

ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ആഴ്ചയില്‍ നാല് ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുള്ളത്. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ദോഹയില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചത്. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് മാത്രമാണ് ദോഹ-തിരുവന്തപുരം നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നത്.