റിയാദ്: അൽ ഹിലാൽ ക്ലബ്ബുമായുള്ള കരാർ ഒപ്പിട്ട് നെയ്മർ. നെയ്മാറും ക്ലബ്ബുമായി കരാർ ഒപ്പിടുന്നതിന്റെ ദൃശ്യങ്ങൾ ക്ലബ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
നെയ്മർ ഹിലാലിൽ ചേർന്നതോടെ ക്ലബിന്റെ നെയ്മാറിന്റെ പേര് എഴുതിയ ജഴ്‌സി വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ലബിന്റെ സ്റ്റോറിലേക്ക് നെയ്മാറിന്റെ ജഴ്‌സി വാങ്ങാൻ ആരാധകരുടെ തള്ളിക്കയറ്റമുണ്ടായി. പത്താം നമ്പറിലാണ് നെയ്മാറിന്റെ ജഴ്‌സി തയ്യാറാക്കിയിരിക്കുന്നത്.
പ്രശസ്തമായ നീലയും വെള്ളയും ജഴ്‌സിയിൽ നെയ്മർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. നെയ്മാർ-ഹിലാലി എന്ന ടാഗ് ലൈനോടെയാണ് ചിത്രം പങ്കുവെച്ചത്.
യൂറോപ്യൻ ഫുട്ബോളിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയെന്നും ഒരുപാട് മധുരമുഹൂർത്തങ്ങൾ ആസ്വദിച്ചുവെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും അൽഹിലാലിൽ ചേർന്ന ശേഷം നെയ്മാർ പറഞ്ഞിരുന്നു. പുതിയ സാഹചര്യങ്ങളിൽ പുതിയ വെല്ലുവിളികളാണ് എന്നെ ത്രസിപ്പിക്കുന്നത്. പുതിയ ചരിത്രമെഴുതാനാണ് ആഗ്രഹം. സൗദി പ്രൊ ലീഗ് ഇപ്പോൾ മികച്ച കളിക്കാരുള്ള ഉന്നത നിലവാരമുള്ള ലീഗാണ് നെയ്മാർ പറഞ്ഞു.
17.5 കോടി ഡോളറിന്റെ രണ്ടു വർഷത്തെ ഓഫർ പി.എസ്.ജി സ്വീകരിച്ചതോടെയാണ് കരാർ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങിയത്.
ബ്രസീൽ താരത്തിന് മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോവണമെന്ന് താൽപര്യമുണ്ടായിരുന്നു. എന്നാൽ ഹിലാലിന്റെ ഓഫർ അവഗണിക്കാനാവാത്തതായിരുന്നു. ലിയണൽ മെസ്സിയെയോ കീലിയൻ എംബാപ്പെയെയോ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ട അൽഹിലാലിന് നെയ്മാറിന്റെ വരവ് ആശ്വാസമായി.
“I am here in Saudi Arabia, i am HILALI 💙”@neymarjr #AlHilal
pic.twitter.com/q7VUhf0FnQ— AlHilal Saudi Club (@Alhilal_EN) August 15, 2023