റിയാദ്: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് സഊദി ഭരണാധികാരികൾ. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മുഴുവൻ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.
രാഷ്ട്രപതി ദ്രൗപദി മുർമുവിനയച്ച സന്ദേശത്തിൽ രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങൾ നേർന്ന സൽമാൻ രാജാവ്, ഇന്ത്യക്കും ഇന്ത്യക്കാർക്കും കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.




