കര്‍ശന പരിശോധന തുടരുന്നു; നിയമലംഘകരായ പ്രവാസികള്‍ അറസ്റ്റില്‍

0
1516

കുവൈത്ത് സിറ്റി: ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് വിവിധ പ്രദേശങ്ങളില്‍ നടത്തിവരുന്ന പരിശോധനകളില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതിന് പുറമെ അഹ്മദി ഗവര്‍ണറേറ്റിലെ മഖ്ബൂല, മംഗഫ് ഏരിയകളിലും അികൃതര്‍ പരിശോധനകള്‍ നടത്തിയിരുന്നു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.