റിയാദ്: സഊദിയിൽ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതായി റിപോര്‍ട്ട്. അടുത്തിടെ പുറത്തുവിട്ട സഊദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സൗദി വിമന്‍സ് റിപോര്‍ട്ട് 2022ലാണ് ഈ വിവരമുള്ളത്.
വിവാഹ മോചനം നേടിയവരില്‍ 30-34 വയസ്സിന് ഇടയിലുള്ള സ്ത്രീകളാണ് കൂടുതല്‍. ഈ പ്രായത്തിലുള്ള 54,000 പേരാണ് വിവാഹ മോചനം നേടിയത്. 35-39 വയസ്സിന് ഇടയിലുള്ള 53,000 പേരിലേറെ വിവാഹമോചനം നേടി. 2022 ല്‍ 2,03,469 സ്ത്രീകള്‍ വിധവകളായതായും റിപോര്‍ട്ടില്‍ പറയുന്നു.
നിരവധി സര്‍വേകള്‍, റജിസ്ട്രി ഡാറ്റ, 2022ലെ സെന്‍സസ് ഫലങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം, ആരോഗ്യം, കായികം, ടെക്‌നോളജി എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് സ്ഥിതിവിവര കണക്ക് പുറത്തുവിട്ടത്.