റിയാദ്: വീറും ആവേശവും നിറഞ്ഞ ത്വാഇഫ് കിംഗ് ഫഹദ് സ്റ്റേഡിയത്തിലെ കടുത്ത മത്സരത്തിനൊടുവിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻ കപ്പ് ഫൈനൽ ജേതാക്കളായി അൽ നസ്ർ ക്ലബ്.
പ്രമുഖ സഊദി ക്ലബുകളായ അൽ ഹിലാലും അൽ നസ് റും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ റോണാൾഡോ നേടിയ ഇരട്ട ഗോളുകളുടെ പിൻ ബലത്തിലാണ് അൽ നസ്ർ അറബ് ക്ലബ് കപ്പ് കിരീടം ചൂടിയത്.
രണ്ട് കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ 9 പേരുമായിട്ടായിരുന്നു അൽ നസ്ർ രണ്ടാം പകുതിയിൽ ഭുരിഭാഗം സമയവും എക്സ്ട്രാ ടൈമിലും കളിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്. 74 ആം മിനുട്ടിലും എക്സ്ട്രാ ടൈമിൽ 98 ആം മിനുട്ടിലും ആയിരുന്നു റൊണാൾഡോയുടെ ആ ഗോളുകൾ.
അൽ ഹിലാലിന്റെ ആശ്വസ ഗോൾ 51 ആം മിനുട്ടിൽ മിഖായേൽ ആയിരുന്നു നേടിയിരുന്നത്. റൊണാൾഡോ നേടിയ രണ്ട് ഗോളുകളും കാണാം. വീഡിയോ.




