ഹറം ഇമാം ജുമുഅ നിസ്കാരത്തിനിടെ കുഴഞ്ഞു വീണു

0
12311

മക്ക: മക്ക ഹറം ഇമാം നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ തളർന്നു വീണു. ഇന്ന് ജുമുഅ ഖുതുബ നിർവഹിച്ച ഷെയ്ഖ് മാഹിർ അൽ മുഅൈഖ്ലിയാണ് കുഴഞ്ഞു വീണത്. ഖുതുബ കഴിഞ്ഞ് നിസ്കാരം തുടങ്ങി ഫാതിഹ ഓതുന്നതിനിടെ തളർച്ച അനുഭവപ്പെടുകയായിരുന്നു.

ഇതോടെ ഇദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല. തുടർന്ന് ഇരു ഹറം കാര്യാലയ മേധാവിയായ ഡോ. അബ്ദുറഹ്മാൻ അൽ സുദൈസാണ് നമസ്കാരം പൂർത്തിയാക്കിയത്. കുഴഞ്ഞു വീണ മാഹിറിനെ വൈദ്യപരിശോധനക്കായി കൊണ്ടുപോയി. ഇമാം മാഹിര്‍ അല്‍മുഐഖലി പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഹറം വകുപ്പ് വക്താവ് അറിയിച്ചു.

ശൈഖ് ഡോ. മാഹിര്‍ അല്‍മുഐഖലിയായിരുന്നു ഇന്ന് ഹറമിൽ ഖുതുബക്കും നമസ്‌കാരത്തിനും നേതൃത്വം നല്‍കിയിരുന്നത്. ഖുതുബ പൂര്‍ത്തിയാക്കി നമസ്‌കാരത്തിലെ ഫാത്തിഹ ആരംഭിച്ചിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഫാത്തിഹ പൂര്‍ത്തിയാക്കാനാവാതെ അദ്ദേഹം നിശ്ചലനായതോടെ തൊട്ടുപിറകിലുണ്ടായ ശൈഖ് സുദൈസ് ഫാത്തിഹ ബാക്കി ഓതി നമസ്‌കാരം പൂര്‍ത്തിയാക്കുകയായിരുന്നു.

ഇമാമിന് എന്തെങ്കിലും സംഭവിച്ചാല്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നവര്‍ നമസ്‌കാരം ഏറ്റെടുക്കണമെന്നതാണ് കര്‍മ്മശാസ്ത്ര നിയമം.