സഊദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്കു മരുന്ന് ശേഖരം പിടികൂടി

0
1779

റിയാദ്: സഊദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്കു മരുന്ന് ശേഖരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ റിയാദില്‍ നിന്ന് പിടികൂടി. നഗരത്തിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ച ഇലക്ട്രിക് മെഷീന്‍ ലോഡില്‍ ഒളിപ്പിച്ച 13,94,000 ലഹരി ഗുളികകളാണ് പിടികൂടിയത്.

വിതരണക്കാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന ജോര്‍ദാനിയും സിറിയക്കാരനുമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മര്‍വാന്‍ അല്‍ഹാസിമി അറിയിച്ചു.