കരിപ്പൂരിലേക്ക് ഇത്തിഹാദ് എയർ വീണ്ടുമെത്തുന്നു; മലബാർ പ്രവാസികൾക്ക് ആശ്വാസമാകും, ടിക്കറ്റ് നിരക്കിലും മാറ്റമുണ്ടാകും

0
11917

കോഴിക്കോട്: മലബാർ പ്രവാസികളുടെ ആശാകേന്ദ്രമായ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് സർവീസുകൾ പ്രഖ്യാപിച്ച് അബുദാബി ആസ്ഥാനമായ ഇതിഹാദ് എയർ. അടുത്ത വർഷം ജനുവരി ഒന്നു മുതൽ മുതൽ കോഴിക്കോട് നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ മുൻനിര വിമാന കമ്പനികളിൽ ഒന്നായ ഇത്തിഹാദ് എത്തുന്നതോടെ ഈ റൂട്ടിൽ മത്സരം കടുക്കാൻ ഇടയാക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനുവരിയിലാണ് സർവ്വീസുകൾ തുടങ്ങുന്നതെങ്കിലും ഇതിനകം തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. A321 വിമാനം ഉപയോഗിച്ച് നടത്തുന്ന സർവ്വീസുകൾ ജിസിസിയിലെ മറ്റു രാജ്യങ്ങളിലെ പ്രവാസികൾക്കും അനുഗ്രഹമാകും. കോഴിക്കോട് നിന്നും രാത്രി 9.30 ന് യാത്ര തിരിക്കുന്ന ഇത്തിഹാദ് വിമാനം 12.05 ന് അബുദാബിയിൽ ഇറങ്ങും. അബുദാബിയിൽ നിന്ന് പുലർച്ചെ 02.40 ന് പുറപ്പെടുന്ന വിമാനം. രാവിലെ 07:55 ന് കോഴിക്കോട് ഇറങ്ങും.

കൊറോണക്ക് മുൻപ് വരെ എത്തിഹാദ് അബുദാബി – കോഴിക്കോട്-അബുദാബി റൂട്ടിൽ ദിവസവും 3 സർവീസുകൾ നടത്തിയിരുന്നു.

നിലവിൽ ബജറ്റ് എയർലൈൻസ് ആയ എയർ അറേബ്യ കോഴിക്കോട് – അബുദാബി സർവ്വീസ് നടത്തുന്നുണ്ട്. കോഴിക്കോട് – ഷാർജ സർവ്വീസിന് പുറമെയാണ് ഈ സർവ്വീസ്. ശൈത്യകാല സമയക്രമം തുടങ്ങുന്ന ഒക്ടോബർ മുതൽ ദിവസവും 3 സർവീസുകൾ അബുദാബി – കോഴിക്കോട്-അബുദാബി റൂട്ടിൽ ഉണ്ടാവും.

https://twitter.com/etihad/status/1689249215170408448?t=30H-oi7R8zU20Zb5YrI_cw&s=19

കോഴിക്കോട് നിന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് അബുദാബിയിൽ നിന്ന്
എത്തിഹാദ് എയർവെയ്സ്
വഴി തുടർ യാത്രകളും അതു പോലെ തന്നെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോടേക്ക് അബുദാബി വഴി എളുപ്പത്തിൽ എത്തിച്ചേരാനുമാകും. സഊദി അറേബ്യ ഉൾപ്പെടെ മറ്റു ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും ഇത്തിഹാദിന്റെ വരവ് അനുഗ്രഹമാകും. മത്സരം വരുന്നതോടെ ടിക്കറ്റ് നിരക്ക് വർധിക്കാതെയിരിക്കാനും ഇതിഹാദിന്റെ വരവ് സഹായകമാകുമെന്നാണ് കരുതുന്നത്.

ഒറ്റ ടിക്കറ്റില്‍ രണ്ട് സെക്ടറുകളിലേക്ക് യാത്ര ചെയ്യാനുള്ള സംവിധാനവുമായി യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്‌സും എമിറേറ്റ് എയര്‍ലൈനും അടുത്തിടെ കരാറിൽ എത്തിയിരുന്നു. വിനോദ സഞ്ചാരം ശക്തിപ്പെടുത്താനും ആഗോള മത്സരം നേരിടാനും ലക്ഷ്യമിട്ടുള്ള കരാര്‍ ഇരു വിമാനക്കമ്പനികളും പരസ്പരം കൈകോര്‍ത്താണ് നടപ്പിലാക്കുന്നത്. കരാര്‍ അനുസരിച്ച് എമിറേറ്റ് എയര്‍ലൈന്റെ ടിക്കറ്റ് ഉപയോഗിച്ച് ഇത്തിഹാദ് എയര്‍വേയ്‌സിലും ഇത്തിഹാദിന്റെ ടിക്കറ്റില്‍ എമിറേറ്റ്‌സിന്റെ എയര്‍ലൈനിലും യാത്ര ചെയ്യാം.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സേവനത്തില്‍ ചൈനയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ അവസരം. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് യുഎഇ സേവനം നീട്ടും. പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നതാണ് ഈ കരാര്‍.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക