മന്ത്രി ചെറിയാന് മറുപടിയുമായി പ്രവാസി; മന്ത്രി വന്നത് സഊദിയിൽ തന്നെയാണോ എന്ന്?

0
3215

റിയാദ്: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയിൽ മറുപടിയുമായി സഊദി പ്രവാസി. സഊദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അവിടെ ബാങ്കിന്റെ ശബ്ദം പുറത്തുകേട്ടാൽ വിവരമറിയുമെന്നും ഉൾപ്പെടെയുള്ള വിവാദ പ്രസ്താവനയാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയാണ് സഊദിയിൽ നിന്ന് പ്രവാസി രംഗത്തെത്തിയത്. മന്ത്രി വന്നത് സഊദിയിൽ ആണോ എന്ന് സംശയിക്കുന്നതായി പീപ്പിൾസ് ആക്ഷൻ ഗ്രുപ്പ് കോഴിക്കോട് സെക്രട്ടറി യൂനസ് പരപ്പിൽ പരിഹാസ രൂപേണ ചോദിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിലെ എല്ലാപ്രദേശത്തും അഞ്ചു നേരം മൈക്കിലൂടെ തന്നെ ആണ് വാങ്ക് കൊടുക്കുന്നത്. മനോഹരമായ വാക്ക് വിളി അഞ്ചു സമയങ്ങളിലും പള്ളികളിൽ നിന്ന് മൈക്കിലൂടെയാണ് മുഴങ്ങുന്നതെന്ന് പ്രവാസിയായ കോഴിക്കോട് സ്വദേശിയായ യൂനസ് പരപ്പിൽ പറഞ്ഞു. മന്ത്രി സഊദിയിൽ പള്ളികളിൽ മൈക്ക് ഇല്ല എന്നും പുറത്ത് ഉച്ചഭാഷിണി ശബ്ദം കേള്‍ക്കുന്നില്ല എന്നും പറഞ്ഞ് വിവാദം സൃഷ്ടിച്ചത് മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്നത്തിനാണെന്നും അവഹേളന പ്രസ്താവന ശരിയല്ലെന്നും യുനസ് പരപ്പിൽ പറഞ്ഞു.

സഊദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അദ്ഭുതപ്പെട്ടുപോയെന്നുമുൾപ്പെടെയുള്ള പ്രസ്താവനകളാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചത്. സഊദിയിൽ താൻ പോയ ഒരിടത്തും അവിടെ ബാങ്കുവിളി കണ്ടില്ലെന്നും കൂടെ വന്ന ആളോട് ചോദിച്ചപ്പോൾ പുറത്ത് ശബ്ദം കേട്ടാൽ വിവരമറിയും എന്നുമാണ് പറഞ്ഞതെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

താൻ സഊദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ല. അന്വേഷിച്ചപ്പോൾ കൂടെ വന്ന ആൾ പറഞ്ഞത് കുഴപ്പമില്ല, ശബ്ദം കേട്ടാൽ വിവരമറിയുമെന്നാണ്. അവിടെ ഒരു വിഭാഗത്തിനെതിരെയും അതിക്രമങ്ങൾ ഉണ്ടാവുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഇതിനെതിരെ കടുത്ത പരിഹാസവുമയാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. എതോ മരുഭൂമിയിൽ കൊണ്ടുപോയി ഇതാണ് സഊദി അറേബ്യയെന്ന് ആരോ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഉൾപ്പെടെയുള്ള പരിഹാസ മറുപടികളാണ് സോഷ്യൽ മീഡിയ മുഴുവനും.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക