നടപ്പാതയിലൂടെ വാഹനമോടിച്ചു; ഉടനടി അറസ്റ്റ്

0
1399

കുവൈത്ത് സിറ്റി: നടപ്പാതയിലൂടെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആൾ അറസ്റ്റിൽ. ഗതാഗത നിയമം ലംഘിച്ച ഇയാള്‍ വാഹനമോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുകയും മനഃപൂർവം നടപ്പാതയിലൂടെ വാഹനമോടിക്കുകയും ചെയ്യുന്നതിൻറെ വീഡിയോയാണ് പുറത്ത് വന്നത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നതും വീഡിയോയിൽ കാണാം.

ഇതിന് പിന്നാലെയാണ് അറസ്റ്റ്. പിടിയിലായ ആള്‍ക്കെതിരായി ആവശ്യമായ നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിക്കെതിരെ കേസ് എടുത്തതായും വാഹനം ഡിറ്റൻഷൻ ഗ്യാരേജിലേക്ക് മാറ്റിയെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു