സഊദിയിൽ ശക്തമായ കാറ്റ്, നാശനഷ്ടങ്ങൾ – വീഡിയോ

0
5265

റിയാദ്: സഊദിയിലെ അസീർ മേഖലയിലുണ്ടായ കനത്ത കാറ്റിൽ നാശനാഷ്ടങ്ങൾ. അസീറിലെ തനൂമ ഗവർണറേറ്റിലാണ് ശക്തമായ കാറ്റ് ആഞ്ഞു വീശിയത്. അതിശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതാണ് റിപ്പോർട്ട്. ആളുകൾ ഭയവിഹ്വലരായി ചിതറിയോടി. ഒരു പാർക്കിലെ ഗെയിമുകളുൾപ്പെടെ കാറ്റിൽ ആടി ഉലഞ്ഞ് പാറിപ്പോയി. അതിശക്തമായ കാറ്റ് അടിച്ചു വീശുന്നതും വസ്തുക്കൾ പാറിപ്പോകുന്നതും ഉൾപ്പെടെയുള്ള വീഡിയോ അൽ അറബിയ ചാനൽ പുറത്ത് വിട്ടു.

വസ്തുക്കൾ പാറിപ്പോകുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആളുകളുടെ നിലവിളിയും അലര്‍ച്ചയും സാധനങ്ങള്‍ പൊട്ടിത്തകരുന്നതിന്റെയും ശബ്ദങ്ങള്‍ ഉൾപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.