റിയാദ്: മക്കയിലെ മസ്ജിദുൽ ഹറാം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവി പള്ളിയിലും വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് സഊദി പൊതു സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. സഊദി പൊതു സുരക്ഷാ വകുപ്പിന്റെ ട്വിറ്റർ അകൗണ്ട് വഴിയാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യം അധികൃതർ വ്യക്തമാക്കിയത്.
ഗ്രാൻഡ് മോസ്‌കിലും പ്രവാചക പള്ളിയിലും അവയുടെ സ്‌ക്വയറുകളിലും മാസ്ക് ധരിക്കുന്നത് സന്ദർശകനെ സംരക്ഷിക്കുകയും മറ്റുള്ളവരെ രോഗബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ട്വിറ്റർ വഴി പൊതു സുരക്ഷ കൂട്ടിച്ചേർത്തു.
ഗ്രാൻഡ് മോസ്‌കിലേക്കും പ്രവാചകന്റെ പള്ളിയിലേക്കും സന്ദർശകർക്കായി ജനറൽ സെക്യൂരിറ്റി എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഏറ്റെടുക്കുന്ന ബോധവൽക്കരണ നടപടികളുടെ പശ്ചാത്തലത്തിലാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകത വീണ്ടും ഉണർത്തിയത്.