കുവൈത്ത്: കോഴിക്കോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി. നടുവട്ടം തവളക്കുളം റോഡ് ‘ഹംനാസ്’ വസതിയിൽ എം.പി. ഹംസത്ത് (50)ആണ് കുവൈത്തിൽ മരിച്ചത്.
പരേതനായ സൈതാലി കുട്ടിയുടെയും പരപ്പിൽ മാലിയം വിട് ഫാത്തിമാബിയുടെയും മകനാണ്.
ഭാര്യ: ഷംന (എലത്തൂർ).
മക്കൾ: അമാനി, അനീന, അഹദിയ.
മരുമകൻ: മുഹമ്മദ് സാനിൽ (കൊയിലാണ്ടി). ഖബറടക്കം ഞായറാഴ്ച കോഴിക്കോട്.