റിയാദ്: വിസിറ്റിങ് വിസയിൽ സൗദിയിൽ എത്തിയ ഹൈദരബാദ് സ്വദേശിനി അന്തരിച്ചു. സാകീറ ബീഗം (64) ആണ് റിയാദിലെ മലാസിൽ താമസസ്ഥലത്ത് ഹൃദയാഘാദം മൂലം മരണപ്പെട്ടത്.
ഭർത്താവ്: പരേതനായ അബ്ദുൽ മന്നാൻ. മക്കൾ: അബ്ദുൽ ബഷീർ, സാസി അഫ്രീൻ, നാസീയ തസീൻ
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മായിൽ പടിക്കൽ , ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്, നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് റിയാദിൽ കബറടക്കും




