ജിദ്ദ: തീർഥാടകരുടെ മടക്ക സർവീസുകൾ പൂർത്തിയാക്കിയതായി സൗദി ദേശീയ വിമാന കമ്പനിയായ സഊദിയ അറിയിച്ചു. അവസാന
ഹജ്ജ് മടക്ക സർവീസ് മദീനയിൽ നിന്ന് ഇന്തൊനീഷ്യയിലേക്കാണ് നടത്തിയത്. 465 പേരായിരുന്നു യാത്രക്കാർ.
അവസാന ഹജ്ജ് സംഘത്തിലെ ആളുകൾക്ക് സൗദിയ ഗ്രൗണ്ട് ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് മുഹമ്മദ് ബാകദയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി. 6 ലക്ഷത്തിലേറെ ഹാജിമാർക്കാണ് സൗദിയ യാത്രാ സൗകര്യം നൽകിയത്. ലോകത്തിലെ നൂറിലേറെ വിമാനത്താവളങ്ങളിൽ നിന്നു സൗദിയ സർവീസ് നടത്തി.




