മക്ക: കഅ്ബ കഴുകല്‍ ചടങ്ങ് നാളെ ( ബുധൻ). സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിക്കും. പ്രഭാത നമസ്‌കാരം പൂര്‍ത്തിയായാലുന്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഏറ്റവും മുന്തിയ ഊദ് എണ്ണയും റോസ് ഓയിലും മറ്റും ഉപയോഗിച്ച് കഅ്ബാലയത്തില്‍ സുഗന്ധം പൂശും.




