വീട്ടുജോലിക്കാരോട് മോശമായി പെരുമാറിയാൽ വന്‍തുക പിഴ, റിക്രൂട്ട്മെന്‍റ് വിലക്ക്; പുതിയ നീക്കവുമായി സഊദി മന്ത്രാലയം

0
3724

തൊഴിലുടമയുടെ വീട്ടിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വീട്ടുജോലിക്കാർക്കും ശിക്ഷയുണ്ടാവും

റിയാദ്: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം, തൊഴിൽ സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിയമം ഉടൻ പ്രാബല്യത്തിലാവുമെന്ന് സഊദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിലാളിയോട് മോശമായി പെരുമാറിയാൽ 2,000 റിയാൽ പിഴയും ഒരു വർഷത്തെ റിക്രൂട്ട്‌മെൻറ് വിലക്കും തൊഴിലുടമ നേരിടേണ്ടി വരും. ഗാർഹിക തൊഴിൽ വിസയിലെത്തുന്ന പുരുഷന്മാരോടും സ്ത്രീകളോടും മോശമായി പെരുമാറിയതായി തെളിഞ്ഞാൽ പിഴയും റിക്രൂട്ട്‌മെൻറ് വിലക്കുമാണ് പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ തൊഴിലുടമയുടെ വീട്ടിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന വീട്ടുജോലിക്കാർക്കും ശിക്ഷയുണ്ടാവും. സാമ്പത്തിക പിഴ ചുമത്താനാണ് പുതിയ നിയമം അനുശാസിക്കുന്നത്. തൊഴിൽ നിയമം ആർട്ടിക്കിൾ ഏഴിലെ രണ്ടാം ഖണ്ഡികയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശിക്ഷകൾ. ഇത് ഇരു കക്ഷികളും തമ്മിലുള്ള പരസ്പര ബന്ധങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നതാണ്. ഗാർഹിക തൊഴിലാളിയുടെ ആരോഗ്യത്തിനും ശരീര സുരക്ഷക്കും പുതിയ നിയമം കൂടുതൽ പരിഗണന കൽപിക്കുന്നു.

തൊഴിലാളിയെ അപകടകരമായ ജോലിക്ക് നിയോഗിക്കാൻ പാടില്ല. അയാളുടെ മാനുഷികമായ അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ തൊഴിലുടമ പെരുമാറരുത്. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പിഴകൾ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണം. എന്നാൽ കരാർപ്രകാരമുള്ള ജോലി ചെയ്യാൻ തൊഴിലാളി ബാധ്യസ്ഥനാണ്. ജോലി നിർവഹണവുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ പാലിക്കുകയും വേണം.

അതേസമയം, തൊഴിലാളിക്കും ചില ഉത്തരവാദിത്വങ്ങൾ നിയമം അനുശാസിക്കുണ്ട്. തൊഴിലുടമയുടെ വീട്ടിലെ രഹസ്യങ്ങൾ തൊഴിലാളികൾ വെളിപ്പെടുത്തരുത്. വെളിപ്പെടുത്തുന്ന വീട്ടുജോലിക്കാർക്ക് നിയമപ്രകാരം ശിക്ഷയുണ്ടാവും. സാമ്പത്തിക പിഴ ചുമത്താനാണ് പുതിയ നിയമം അനുശാസിക്കുന്നത്. കരാർപ്രകാരമുള്ള ജോലി ചെയ്യാനും തൊഴിലാളി ബാധ്യസ്ഥനാണ്. ജോലിയുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ പാലിക്കാനും തൊഴിലാളി ബാധ്യസ്ഥനാണ്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക