പാകിസ്താനിൽ സ്ഫോടനം; 30ലേറെ പേർ കൊല്ലപ്പെട്ടു

0
2195

ഇസ്‌ലാമാബാദ്: പാകിസ്താനിൽ പാർട്ടി യോഗത്തിനിടെ സ്ഫോടനത്തിൽ 30ലേറെ പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വയിലെ ബജൗറിലാണ് വൻ സ്ഫോടനം ഉണ്ടായത്. 30 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ജംഇയ്യത്തുൽ ഉലമായേ ഇസ്‌ലാം ഫസൽ (ജെ.യു.ഐ-എഫ്) സംഘടിപ്പിച്ച യോഗത്തിലാണ് സ്ഫോടനമുണ്ടായത്. ജെ.യു.ഐ-എഫിന്‍റെ പ്രമുഖ നേതാവ് മൗലാന സിയാഉല്ല ജാൻ അടക്കം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. യോഗത്തിൽ പങ്കെടുക്കാനെത്തിയ നിരവധി പാർട്ടി പ്രവർത്തകരാണ് സ്ഥലത്തുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് പറയുന്നു.