സോഷ്യൽ മീഡിയയിൽ എഞ്ചിനീയറായി വിലസി; പ്രവാസി അറസ്റ്റിൽ

0
2187

ആറു മാസം തടവും ലക്ഷം റിയാൽ പിഴയും വിധിച്ചു

റിയാദ്: സഊദിയിൽ സോഷ്യൽ മീഡിയയിൽ എഞ്ചിനീയറായി വിലസിയ പ്രവാസിയെ അറസ്റ്റ് ചെയ്തു. എഞ്ചിനീയർ ആയി സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തിയതിനാണ് വിദേശിയെ അറസ്റ്റ് ചെയ്തത്. പ്രൊഫഷൻസ് പ്രാക്ടീസ് നിയമം ലംഘിച്ചതിന്റെ പേരിലാണ് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് (എസ്‌സിഇ) പരാതിയിൽ അറസ്റ്റ് ചെയ്തത്.

സഊദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലെ എൻജിനീയറിങ് മേഖലകളിൽ എഞ്ചിനീയറിങ് കൗൺസിൽ കൺട്രോൾ ടീമുകൾ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സഊദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് കൗൺസിലിൽ നിന്ന് പ്രൊഫഷണൽ അക്രഡിറ്റേഷൻ നേടാതെ സോഷ്യൽ മീഡിയയിൽ എഞ്ചിനീയർ ആയി ആൾമാറാട്ടം നടത്തിയ സിറിയൻ പൗരനാണ് അറസ്റ്റിലായത്. പ്രൊഫഷൻസ് പ്രാക്ടീസ് നിയമത്തിലെ ആർട്ടിക്കിൾ 11 ലംഘിച്ചെന്ന് കണ്ടെത്തിയാണ് സിറിയൻ പൗരനായ പ്രവാസിയെ അറസ്റ്റ് ചെയ്തതെന്ന് സഊദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് സെക്രട്ടറി ജനറൽ എൻജിനീയർ.  അബ്ദുനാസർ അൽ അബ്ദുല്ലാത്തഫ് പറഞ്ഞു.

എഞ്ചിനീയറിംഗ് പ്രൊഫഷൻസ് പ്രാക്ടീസ് നിയമം അനുസരിച്ച് നിയമലംഘകനെതിരെ കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് നിയമ നടപടികൾ പൂർത്തിയാക്കി. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ പ്രതിക്ക് നിയമം ലംഘിച്ചതിന് 6 മാസത്തേക്ക് തടവും 100,000 റിയാൽ പിഴയും ചുമത്താൻ ജുഡീഷ്യൽ വിധി പുറപ്പെടുവിച്ചു.

എഞ്ചിനീയറിംഗ് മേഖലയെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാനും നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള നടപടിക്രമങ്ങൾ പിന്തുടരാനും ലക്ഷ്യമിട്ടുള്ള എഞ്ചിനീയറിംഗ് പ്രൊഫഷൻസ് പ്രാക്ടീസ് നിയമം എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും വ്യക്തികളും പാലിക്കേണമെന്ന് l അൽ അബ്ദുല്ലതെഫ് ആവശ്യപ്പെട്ടു. പ്രൊഫഷണൽ ലംഘനങ്ങൾക്കെതിരെ https://apps.saudieng.sa/forms/2016/Officecomplains.aspx എന്ന ലിങ്ക് വഴിയോ Tawakalna സേവന ആപ്പ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു: