സെലിബ്രിറ്റി താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ലൈക്ക് ചെയ്യൂ……വമ്പന്‍ തട്ടിപ്പിനിരയായ യുവാവിന് നഷ്ട്ടപെട്ടത് 37 ലക്ഷം !

0
877

മുംബൈ: ബോളിവുഡ് താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ലൈക്ക് ചെയ്യുന്ന ജോലിയിലുടെ പേരിൽ വമ്പൻ തട്ടിപ്പ്. സംഭവത്തിൽ താനെ സ്വദേശിയായ 32കാരന് 37 ലക്ഷം രൂപ നഷ്ടമായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സെലിബ്രിറ്റി താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ലൈക്ക് ചെയ്യുന്ന പാർട്ട്‌ടൈം ജോലിയിൽനിന്നായിരുന്നു തട്ടിപ്പിന്റെ തുടക്കം. വാട്‌സ്ആപ്പ് വഴിയാണ് ജോലിയെക്കുറിച്ചുള്ള വിവരങ്ങളുമായി ഒരു അജ്ഞാത നമ്പറിൽനിന്ന് മെസേജ് ലഭിച്ചത്. ഒരു പോസ്റ്റ് ലൈക്ക് ചെയ്താൽ 70 ലക്ഷം ലഭിക്കുമെന്നായിരുന്നു ഓഫർ. ഇത്തരത്തിൽ ദിവസം 3,000 രൂപ വരെ സമ്പാദിക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.